കേന്ദ്രസര്‍ക്കാരില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 1146.86 കോടി രൂപ

കേന്ദ്രസര്‍ക്കാരില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 1146.86 കോടി രൂപ

ന്യൂഡല്‍ഹി: വി.വി.ഐ.പി. ചാര്‍ട്ടര്‍ വിമാനസര്‍വീസുകളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 1146.86 കോടി രൂപ. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ യാത്രയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ആളുകളെ ഒഴിപ്പിക്കുന്നതിനും ഒക്കെയായി വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളതാണ് തുക. 

റിട്ട. കമഡോര്‍ ലോകേഷ് ബാത്രയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സെപ്റ്റംബര്‍ 26-നാണ് എയര്‍ഇന്ത്യ മറുപടി നല്‍കിയത്. പത്തുവര്‍ഷത്തോളം പഴക്കമുള്ള ബില്ലുകള്‍വരെ കുടിശ്ശികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.