എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ

Pinarayi Vijayan
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ഇക്കുറി 97.84 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. 100 % വിജയം നേടിയ 1565 സ്കൂളുകളിൽ 517 എണ്ണവും സർക്കാർ സ്കൂളുകൾ ആണെന്നത് അഭിമാനകരമാണ്.പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലം.

പുഞ്ചിരിയോടെ എല്ലാവരും എസ് എസ് എൽ സി ഫലം സ്വീകരിക്കുമെന്ന് കരുതുന്നു. ജീവിതത്തിൽ നേരിടുന്ന ആദ്യ കടമ്പ മാത്രമാണ് ഈ പരീക്ഷ. ഭാവിയിൽ നേരിടാൻ പോകുന്ന വലിയ കടമ്പകളെ മറികടക്കാനുള്ള ഉൾക്കരുത്ത് ആർജിക്കാൻ എല്ലാ കുട്ടികൾക്കും കഴിയട്ടെ. സ്കൂളുകളിൽ നിന്നും സ്വായത്തമാക്കിയ നൻമയുടെ പാഠങ്ങൾ , സാഹോദര്യത്തിന്റെ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, പച്ചപ്പിന്റെ പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നിടത്താണ് വിജയം. മികച്ച ഒരു ഭാവി എല്ലാവർക്കും ആശംസിക്കുന്നു.