ചിക്കന്‍ കോക്കാച്ചി-കല്യാണ ആല്‍ബം പിടിക്കാന്‍ പോകേണ്ടവരൊക്കെ സിനിമ എടുത്തുകൊണ്ട് വരും ഇത്തരത്തില്‍,പ്രേക്ഷകരെ ദ്രോഹിക്കാന്‍.ഇത്തരം കുണ്ടാമണ്ടി സിനിമകള്‍ കുറച്ചുകാലം ഇല്ലാതിരുന്നതാണ്

Anilkumar Nalothukudy
ചിക്കന്‍ കോക്കാച്ചി-കല്യാണ ആല്‍ബം പിടിക്കാന്‍ പോകേണ്ടവരൊക്കെ സിനിമ എടുത്തുകൊണ്ട് വരും ഇത്തരത്തില്‍,പ്രേക്ഷകരെ ദ്രോഹിക്കാന്‍.ഇത്തരം കുണ്ടാമണ്ടി സിനിമകള്‍ കുറച്ചുകാലം ഇല്ലാതിരുന്നതാണ്

  അനുരഞ്ജന് പ്രേംജി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ചിക്കന് കോക്കാച്ചി.തൃശ്ശൂര് ഫിലിംസാണ് ഈ സിനിമ നിര്മ്മിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രമായ കല്ലുവിനെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖമാണ്. സ്മിതയായി നേഹ രത്നാകരന് അഭിനയിച്ചിരിക്കുന്നു. കല്ലുവിന്റെ അച്ഛനായി ഇന്ദ്രന്സും തുളുവായി ധര്മ്മജന് ബോള്ഗാട്ടിയുമെത്തുന്നു. ജ്ഞാനശീലനാവുന്നത് സുധി കോപ്പയാണ്. ബേക്കറി മുതലാളിയായി ശിവജി ഗുരുവായൂരും ബേക്കറി തൊഴിലാളികളായി ബിജുക്കുട്ടനും മറ്റുമുണ്ട്.

      വായനക്കാര് ക്ഷമിക്കണം,നായകനായ കല്ലുവിന്റെ പേര് ഈയുള്ളവന് അറിയില്ല. ഏതായാലും വെറുതെ തല്ലും കൂടി നടക്കുന്ന കല്ലുവിന്റെപെങ്ങളെ നെല്സന്റെ കഥാപാത്രം വിവാഹാലോചനയുമായെത്തുന്നു. നമ്മുടെ ഒരു സീരിയല് നടിയാണ് കല്ലുവിന്റെ പെങ്ങളായിട്ടഭിനയിക്കുന്നത്.എന്തൊക്കെ കോപ്രായങ്ങളാണ് അവിടെ നടക്കുന്നത് എന്നറിയണമെങ്കില് സിനിമ കാണുക തന്നെ വേണം.ഇതിന് മുന്പ് കുറെ ആളുകള് ചില ഇടങ്ങളിലൊക്കെ വീഴുന്നുണ്ട്.അത് തമാശയാണെന്നാണ് തിരക്കഥ എഴുതിയ സംവിധായകന്റെ വിചാരം.ഇതൊക്കെ കാണുന്പോള് ചിരിക്കണമെങ്കില് ഇക്കിളിയിടണം .

      അങ്ങനെയിരിക്കെ നെല്സന്റേയും സീരിയല് നടിയുടേയും കഥാപാത്രങ്ങളുടെ വിവാഹം നടക്കുന്നു. അപ്പോഴും കല്ലുവിന്റേയും സുഹൃത്തുക്കളുടേയും തല്ലു കൂടലും വഴക്കുണ്ടാക്കലും തുടരുന്നുണ്ട്.കല്ലു അവന്റെ കൂട്ടുകാരനെ അന്വേഷിച്ച് പോകുന്ന സീന് നോക്കുക.കൂട്ടുകാരന്റെ വകയിലൊരു ബന്ധു മരിക്കുന്നു.ആ കൂട്ടുകാരന് അയാള്ക്ക് വേണ്ടി കര്മ്മം ചെയ്യാന് പോയിരിക്കുകയാണ്.വഴിയില് അവര് ആദരാഞ്ജലികള് എന്നച്ചടിച്ച ബാനര് നോക്കി നില്ക്കുന്നുണ്ട്.ഇതിലാരാ മരിച്ചത് എന്ന് കല്ലു ചോദിക്കുന്നു.പിന്നീടാണ് നമ്മെ ആ

      ബാനര് സംവിധായകന് കാണിക്കുന്നത്.അതില് മൂന്ന് വൃദ്ധന്മാരുണ്ടായിരുന്നു.എന്തൊരു തമാശ അല്ലേ.പിന്നീട് മരിച്ചായളുടെ ബോഡി ചിതയിലേക്കെടുക്കുന്പോള് മരിച്ചയാളുടെ ഭാര്യയുടെ ശബ്ദമാണെന്നു തോന്നുന്നു “കൊണ്ടു പോകല്ലേ കൊണ്ടു പോകല്ലേ” എന്ന് നിലവിളിക്കുന്നുണ്ട്. ഈ ഭൂമി മലയാളത്തില് ഇങ്ങനെ ആരെങ്കിലും കരഞ്ഞിട്ടുണ്ടെങ്കില് അത് ഈ കഥാപാത്രമായിരിക്കും. (ഇതൊക്കെ ഒരു കഥാ പാത്രമാണോ ?) നിരീക്ഷണപാടവമില്ലാത്ത സംവിധായകപ്രതിഭകള് ഇങ്ങനെയൊക്കെ വിളിച്ചുകൂവിയാലല്ലങ്കിലല്ലേ അത്ഭുതമുള്ളൂ. മരിച്ചുകിടക്കുന്ന അച്ഛനെ കാണാനെത്തുന്ന ഫെമിനിസ്റ്റായ മകള് അമ്മയോട് പറയുന്നു പോലും .ഇതൊക്കെ താങ്ങാനുള്ള കരുത്ത് സ്ത്രീ ഹൃദയത്തിന് ഉണ്ടാകണമെന്ന്.എന്നിട്ട് അച്ഛന്റെ ചിത കത്തി അതിന്റെ പുകയടിച്ച് കടന്നലോ തേനീച്ചയോ കൂടോടെ തകര്ന്ന് വീണ് എല്ലാവരെയും ഓടിക്കുന്നു.അതിന്റെ കുത്തേറ്റ് ഈ മകള് കരയുന്നതും സംവിധായകന് കാണിക്കുന്നു.

      ഈ സിനിമയുടെ തിരക്കഥാകൃത്ത് ഒരു ഉടന്തടിച്ചാട്ടക്കാരനാണെന്ന് തോന്നുന്നു.സീനുകള് മാറുന്നത് അതുകൊണ്ട് തന്നെ അതിവേഗത്തിലാണ്.ഉത്സവത്തിന് കല്ലു നെല്സന്റെ അളിയനെ ക്ഷണിക്കുന്നു.മുത്തു പതിപ്പിച്ച മാലയൊക്കെ അയാള് തന്റെ ഭാര്യക്ക് വാങ്ങി നല്കിയിട്ടുണ്ട്.നാടകമാണെന്ന് പറഞ്ഞ് സംവിധായകന് എന്തോ ഒന്ന് കാണിക്കുന്നുണ്ട്.ഈ സംവിധായകന് ഉത്സവപ്പറന്പെന്താണെന്നോ ഉത്സവനാടകമെന്താണെന്നോ അറിയില്ല.നെല്സനും ഭാര്യും വന്നിരിക്കുന്നത് നോക്കുക.അതില് ചില സൂചനകളുണ്ടെങ്കിലും അത് ആസ്വാദ്യമാവും വിധം ഭംഗിയായി അവതരിപ്പിക്കാന് സംവിധായകന് മിനക്കെടുന്നില്ല.അതാ വരുന്നു ബഹളം.അങ്ങനെ കല്ലുവിന്റെ അളിയന് പെങ്ങള്ക്ക് വാങ്ങി നല്കിയ മാല കള്ളന്മാര് കൊണ്ടുപോകുന്നു.

        ഉത്സവപ്പറന്പില് വച്ച് കല്ലുവും കൂട്ടുകാരും പപ്പന്റെ പെങ്ങളുമായി സംസാരിച്ചതിന്റെ പേരില് പപ്പന് ഇവരെ എടുത്തിട്ട് പെരുമാറുന്നുണ്ട്.പിന്നീട് കല്ലു കൂട്ടുകാരനോടൊപ്പെ പെയിന്റിംഗ് പണിക്ക് പോകുന്പോള് കല്ലു പപ്പന്റെ പെങ്ങളെ വളക്കാന് മതിലു ചാടുന്നു.ഇത് കയ്യോടെ പിടികൂടപ്പെടുന്നു.ആ ഓട്ടത്തില് ആ ബഹളത്തില് പപ്പനെ കല്ലു കല്ലുകൊണ്ടിടിക്കുന്നു.അങ്ങനെയാണവന് നാട് വിടേണ്ടി വരുന്നത്. പെയിന്റിംഗ് പണിക്കിടയില് കാണിക്കുന്ന തമാശകള് എന്ന പേരില് എഴുന്നള്ളിക്കുന്നവ നാം ഫ്രണ്ഡ്സ് എന്ന സിദ്ധിഖ് സിനിമയില് നേരത്തെ കണ്ടിട്ടുള്ളതാണ്.

         കല്ലു തൃശ്ശൂര് ടൗണിലൂടെ അങ്ങനെ അലഞ്ഞു തിരിയുന്നു.അന്യസംസ്ഥാന തൊഴിലാളികളുടെകൂടെ അവന് കെട്ടിടം പണിക്ക് പോകുന്നുണ്ട്. അവിടെയും കല്ലു ഒരു പ്രശ്നക്കാരനാകുന്നു.മലയാളിയുടെ മടി അവിടെയും അയാള് കാണിക്കുന്നു.അക്കാരണ‌ത്താല് അവനെ പിന്നീട് ആരും വിളിക്കുന്നില്ല എന്ന് മാത്രമല്ല മറ്റ് തൊഴിലാളികളുടെ കൂടെ കൂടാന് ശ്രമിക്കുന്പോള് കങ്കാണി ആട്ടിപ്പായിക്കുകയും ചെയ്യുന്നു.അവിടെ വച്ചാണവന് അവന്റെ അച്ഛനെ(ഇന്ദ‌്രന്സ്) കാണുന്നത്.അച്ഛനപ്പോള് തോട്ടിപ്പണി ചെയ്യുകയായിരുന്നു.അങ്ങനെയാണയാള് മകളെ കെട്ടിച്ചയയ്കാനുള്ള പണമുണ്ടാക്കിയതെന്ന് സൂചന,അതില് കല്ലുവിന് കുണ്ഢിതം. “എന്തു വേഷമാടാ ഇത്” എന്നാരാഞ്ഞുകൊണ്ട് അയാള് അവന് പുത്തന് വസ്ത്രങ്ങള് വാങ്ങി നല്കുന്നു. അവനങ്ങനെ ജോലിയന്വേഷിച്ച് നടക്കുന്നിടെ സ്മിതയെ കണ്ടു മുട്ടുന്നു.അതൊരു വല്ലാത്ത മുട്ടലായിപ്പോയി.അവന് തട്ടിയിട്ട കല്ല് തലയില് കൊണ്ട് അവള് ബോധരഹിതയാവുന്നു പോലും ,അവന് അവളെ വീഴാതിരിക്കാന് താങ്ങിപ്പിടിക്കുന്നു പോലും.വങ്കത്തം തന്നെ.!!

           ഏതോ മതിലില് ഒട്ടിച്ചിരുന്ന ചൈനീസ് കുക്കിനെ ആവശ്യമുണ്ടെന്ന പരസ്യക്കടലാസുമായി കല്ലു ഇരിക്കുന്പോള് അതാ കോപ്പ സുധിയുടെ ജ്ഞാനശീലന് ഒരാളെ പോക്കറ്റടിച്ചുകൊണ്ട് ഓടുന്നു.അയാളെ പിന്തുടര്ന്ന് കല്ലു ആ പേഴ്സ് കള്ളന്റെ പക്കല് നിന്നും വാങ്ങിച്ച് ആ ആള്ക്ക് തിരിച്ച് ഏല്പ്പിക്കുന്നു.കള്ളന് കല്ലുവിനെ ഓടിക്കുന്നു.അങ്ങനെ ഓടിഓടി കല്ലു ഒരു ബസ്സിനുള്ളിലേക്ക് ചാടിക്കയറുന്നു.അവിടെയതാ പപ്പനിരിക്കുന്നു.തലയില് മുറിവുണങ്ങാനുള്ള കെട്ടുമായി.അയാള് അവനെ ഓടിക്കുന്നു.ഇപ്പോള് രണ്ടുപേരും കല്ലുവിന് പുറകിലാണ്.

           ഉടന്തടിച്ചാട്ടത്താല് കല്ലു പരസ്യത്തില് കണ്ട ബേക്കറിയിലെത്തുന്നു.അവിടെ അവന് ചിക്കന് കോക്കാച്ചിയുണ്ടാക്കുന്നു എന്ന് കാണിക്കുന്നു.എന്നാല് മാനേജര്ക്ക് അത് ചിക്കന് കോക്കാച്ചിയായി തോന്നുന്നില്ല.നമുക്കിത് ഒരു സിനിമയാണെന്ന് തോന്നാത്തത് പോലെ. ഏത് ഒരുത്തനും കേറി മേയാവുന്ന മേഖലയായി മാറിയിരിക്കുന്നു നമ്മുടെ സിനിമാ രംഗം.ന്യൂ ജനറേഷന് തട്ടിപ്പ് തന്നെ. വീണ്ടും ഉടന്തടിച്ചാട്ടം.ബേക്കറി മുതലാളിയായ ശിവജി ഗുരുവായൂരെത്തുന്നു.അയാള്ക്ക് കല്ലുവിനെ പാവമായിത്തോന്നി ബേക്കറിയില് തൂപ്പ് ജോലി കൊടുക്കുന്നു പോലും.ബിജുക്കുട്ടന്റെ സെയില്സ് മാന്റെ അഭിപ്രായത്തെ മറികടന്നായിരുന്നു ആ തീരുമാനം.അവിടെ തൂപ്പുകാരനായി തുളുവായി ധര്മ്മജന് ബോള്ഗാട്ടിയുമുണ്ട്. ഇവരെയൊക്കെ കട്ടു തിന്നുന്ന വരായാണ് ചിത്രീകരിച്ചിരിക്കുന്നത്.ചിക്കന്കോക്കാച്ചിയെ കുറിച്ച് പിന്നീടങ്ങോട്ട് വിശദീകരിക്കുന്നുമില്ല.പിന്നെ എന്തിനാണാവോ സിനിമക്ക് ഇങ്ങനെ ഒരു പേര്.പ്രേക്ഷകരെ പറ്റിക്കാന്,അല്ലാതെന്തിനാ.കട്ടിലൊടിഞ്ഞ് വീഴുന്നതും വെളിച്ചെണ്ണ തറയിലൊഴിച്ച് ആളുകള് വീഴുന്നതും ഒരു ചിരിയുമുണര്ത്തുന്നില്ല.

          മൊബൈല് ഫോണ് ചാര്ജ്ജ് ചെയ്യാന്പോകുന്പോഴാണ് കല്ലു വീണ്ടും സ്മിതയെ കാണുന്നത്.അവിടെ അവന് അപ്പോള് കട്ടെടുത്ത ഉണ്ണിയപ്പ പ്പൊതി വയ്കുന്നുണ്ട്.ഇതാവര്ത്തിക്കുന്നുമുണ്ട്.എന്തൊരു പ്രണയം അല്ലേ.അച്ഛനേയും കൂട്ടി അവളുടെ വീട്ടില് പെണ്ണാലോചിക്കാന് ചെല്ലുന്നു കല്ലു.സുനില് സുഗതയുടെ അച്ഛന് അവളുടെ പൂര്വ്വ ചരിത്രം ഒരു ഉളുപ്പുമില്ലാതെ വിളന്പുന്നു.അവളെ സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു കശ്മലന് എന്തോ ചെയ്തതിനാല് അവളുടെ ജ്യേഷ്ഠന് അവനെ കൊന്ന് ജയിലില് പോയിരിക്കുകയാണ് പോലും. എന്നാലും അവന് അവളെ തന്നെ കെട്ടാനുള്ള തീരുമാനമെടുക്കുന്നു.

          കള്ളന് ജ്ഞാനശീലനും ബേക്കറിയില് പണിക്കെത്തുന്നു.അവന് പെട്ടെന്ന് തന്നെ മാനേജരുടെ പ്രീതി സന്പാദിക്കാനാവുന്നുണ്ട്.ഇക്കാലത്ത് അങ്ങനെയാണല്ലോ.പൊട്ടക്കഥ ഭംഗിയായി പ്രൊഡ്യൂസറെ പറഞ്ഞ് കേള്പ്പിക്കുന്നവരെയാണ് പ്രൊഡ്യൂസര്മാര് വിശ്വാസത്തിലെടുക്കുക.ബഡ്ജറ്റ് പറയാന് കഴിവുള്ളവരെയാണ് സിനിമ ഏല്പ്പിക്കുന്നത്.എത്രയൊക്കെ സിനിമകള് കുത്തുപാളകള് പ്രൊഡ്യൂസര്മാര്ക്ക് സമ്മാനിച്ചാലും ഇത് ഇനിയും ഇവിടെ തുടരും. ഈ കള്ളന് ജ്ഞാനശീലനാണ് കല്ലുവിന്റെ ചേച്ചിയുടെ മാല പറിച്ചത്.പല തരം കൊപ്രായത്തിലൂടെ അതിപ്പോള് ഒരു പട്ടിയുടെ വയറ്റിലാണ്.ആ മാല പണയം വയ്കാന് ചെല്ലുന്പോള് അയാള് പോലീസ് പിടിയിലാകുന്നു.അത് മുക്കു പണ്ടമായിരുന്നത്രേ.അതേ പോലെയുള്ള മറ്റൊരു മുക്കുപണ്ടവും വാങ്ങി ഇന്ദ്രന്സിന്റെ അച്ഛനും കല്ലുവും വീട്ടിലെത്തുന്നു.നെല്സനും കല്യാണിയുമുണ്ടവിടെ .ഈ മാല കണ്ട് നെല്സന്റെ അളിയന് കഥാപാത്രം ഇളിഭ്യനാകുന്നു.അപ്പോള് അതാ വരുന്നു പപ്പനും കൂട്ടരും.കല്ലു ഓടി തോട്ടിലേക്ക് ചാടുന്നതോടെ ഈ കുണ്ടാമണ്ടി സിനിമ അവസാനിക്കുന്നു.

          വേദം കേള്ക്കുന്ന ശൂദ്രന്റെ ചെവിയില് ഈയം ഉരുക്കി ഒഴിക്കണം എന്നാണ് പറയുന്നത്.കാരണം ആ അറിവ് വച്ചു പോലും അവന് ആളുകളെ ഉപദ്രവിക്കും.കല എന്നത് അറിവാണ്.അത് യഥാര്ത്ഥ കലാകാരന്റെ കയ്യിലല്ല കിട്ടുന്നതെങ്കില് അവന് ഇത്തരത്തില് പ്രേക്ഷകരെ ദ്രോഹിച്ചിരിക്കും.സമയത്തിന്റെ വില മനസ്സിലാക്കാന് അറിവുള്ളവര്ക്ക് മാത്രമേ സാധിക്കൂ.