പോക്കിരി സൈമണ്‍——- തുടക്കത്തില്‍ എന്താണ് സംവിധായകന്‍ പറയാന്‍ പോകുന്നത് എന്ന് ആശങ്കയുണ്ടാവുന്നുണ്ടെങ്കിലും പോകെ പോകെ അത് നേരിയ ആനന്ദത്തിന് കാരണമാകുന്നുണ്ട്.ആകാംക്ഷക്ക് കാരണമാകുന്നുണ്ട്

Anilkumar Nalothukudy
പോക്കിരി സൈമണ്‍——- തുടക്കത്തില്‍ എന്താണ് സംവിധായകന്‍ പറയാന്‍ പോകുന്നത് എന്ന് ആശങ്കയുണ്ടാവുന്നുണ്ടെങ്കിലും പോകെ പോകെ അത് നേരിയ ആനന്ദത്തിന് കാരണമാകുന്നുണ്ട്.ആകാംക്ഷക്ക് കാരണമാകുന്നുണ്ട്

   കൃഷ്ണന് സേതുകുമാര് നിര്മിച്ച് അന്പാടി.കെ എഴുതി ജിജോ ആന്റണി സംവിധാനം ചെയ്ത സിനിമയാണ് പോക്കിരി സൈമണ്. .പോക്കിരി സൈമണായി സണ്ണി വെയ്ന് എത്തുന്നു.ദീപയാകുന്നത് പ്രയാഗ മാര്ട്ടിനാണ്. അങ്കമാലി ഡയറീസ് ശരത്കുമാറും ജേക്കബ്ബ് ഗ്രിഗറിയുമുണ്ട്. നെടുമുടി വേണു ഐ.എസ്.ആര് .ഒ യില് നിന്നുമുള്ള റിട്ടയേര്ഡ് സയന്റിസ്റ്റാകുന്നു.സൈജു കുറുപ്പ് വിജയ് ആരാധകനും സൈമണ്ന്റെ എതിരാളിയുമാകുന്നു. അഞ്ജലി അനീഷ് ഉപാസനയാണ് സുഗുണന്റെ ഭാര്യയാകുന്നത്.

  പോക്കിരി സൈമണ് ഒരു കടുത്ത വിജയ് ആരാധകനാണ്.സുഗുണനും ഗ്രീഗറിയുടെ കഥാപാത്രവും(ഹനുമാന് വിജു) ഇയാളുടെ കൂട്ടുകാരാണ്.അവരും വിജയ് ഫാന്സിന്റെ ആളുകളാണ്. സൈജു കുറുപ്പിന്റെ കഥാപാത്രം(ഭീമാപ്പള്ളി നൗഷാദ്) വിജയ് ഫാനാണെങ്കിലും സൈമണ്ന്റെ എതിരാളിയാണ്. സൈമണ് വയ്കുന്നതിനേക്കാള് ഒരടി പൊക്കമുള്ള കട്ടൗട്ട് സ്ഥാപിക്കണമെന്നാണ് അയാളുടെ ആഗ്രഹം. സൈമണ് ഇളയ ദളപതി വിജയ് നഗര് യൂണിറ്റ് സെക്രട്ടറിയാണ്.

   അര്ജ്ജുനന് മുതലാളിയുടെ അനുജന്റെ വാഹനം വിജയുടെ കട്ടൗട്ടിന്റെ കാലൊടിക്കുന്നു.ഇന്ദ്രനെ അവര് തച്ചുതകര്ത്ത് വിടുന്നു.അവിടുന്നാണ് എല്ലാറ്റിന്െയും തുടക്കം. അര്ജ്ജുനന് മുതലാളിയാകുന്നത് ഷമ്മി തിലകനാണ്. സൈമണ്ന്റെ പിതാവ് പോലീസുകാരനാണ്.അശോകനാണ് ആ പോലീസുകാരനാകുന്നത്.ആ സ്റ്റേഷനിലെ എസ്.ഐ ആണ് ബൈജു അവതരിപ്പിക്കുന്ന ചന്ദ്രന്. ആ സ്റ്റേഷനിലാണ് ഈ കേസെത്തുന്നത്. സൈമണെ പക്ഷെ രക്ഷിക്കുന്നത് സര്ക്കിള് ഇന്സ്പെക്ടര് അലക്സാണ്.ദിലീഷ് പോത്തനാണ് ആ വേഷം അവതരിപ്പിക്കുന്നത്.

    ഇതിനിടയിലാണ് സൈമണെക്കൊണ്ട് പെണ്ണുകെട്ടിക്കാന് അവന്റെ അമ്മ ശ്രമിക്കുന്നത്. അത് പരാജയപ്പെടുന്നു.അപ്പോഴാണ് സൈമണ്ന്റെ മുന്നിലേക്ക് ദീപ എത്തുന്നത്.ദീപയാകുന്നത് പ്രയാഗ മാര്ട്ടിനാണ്. നടന് വിജയ് യുടെ ഏതോ ഒരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോള് അവള് എഴുന്നേറ്റ് നിന്ന് വിസിലടിക്കുന്നുണ്ട്.അതാണ് സൈമന് അവളെ ഇഷ്ടപ്പെടാന് കാരണം. അവളെ പ്രണയിക്കുകയാണ് സൈമണ്. ദീപ കുട്ടികള്ക്ക് നൃത്തം പഠിപ്പിച്ച് കൊടുക്കുന്നുണ്ട്.അവളുടെ ആ വലിയ വീട്ടില്.സുഗുണന്റെ മകളെ നൃത്തം പഠിപ്പിക്കാന് അവിടെ കൊണ്ടുചെന്നാക്കുകയാണ് സൈമണ്.അങ്ങനെയെങ്കിലും അവളെ കണ്ടുകൊണ്ടിരിക്കാമല്ലോ. സുഗുണനെ പോലെ സുഗുണന്റെ മകളും കടുത്ത വിജയ് ആരാധികയാണ്.അവള്ക്ക് വിജയ് യുടെകൂടെ ഒരു സിനിമയിലഭിനയിക്കണമെന്നതാണ് മോഹം.

    പലതും ചെയ്ത് നോക്കിയിട്ടും ദീപ സൈമണ്ന്റെ വഴിക്ക് എത്തുന്നില്ല.റിട്ടയേര്ഡ് ഐ.എസ്.ആര്.ഓ ജീവനക്കാരനായ നെടുമുടി വേണുവിന്റെ കഥാപാത്രം പറഞ്ഞുകൊടുക്കുന്ന ട്രിക്കുകള് കൊണ്ടൊന്നും ദീപയെ വീഴിക്കാനാവുന്നില്ല.അങ്ങനെയാണ് സൈമണ് ദീപയുടെ പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോരുന്നത്.അവള് വിഷമിക്കുന്നു.രണ്ടുനാള്ക്കകം പട്ടിക്കുട്ടിയെ കണ്ടുപിടിച്ച് കൊടുക്കാമെന്ന് സൈമണേല്ക്കുന്നു.മുന്നു നാള് കൊണ്ട് പട്ടിക്കുട്ടിയെ സൈമണ് കൊടുക്കുകയും ചെയ്യുന്നു.അങ്ങനെയാണവരുടെ പ്രണയം പൂത്തുലയുന്നത്.

    സൈമണ്ന്റെ പെങ്ങളെ കോളേജില് വച്ച് കുറച്ച് ആണ്കുട്ടികള് ചേര്ന്ന് പീഢിപ്പിക്കാന് ശ്രമിക്കുന്നു.സൈമണും ഹനുമാന് വിജുവും ചേര്ന്ന് അവിടെയെത്തികുട്ടികളെ പേടിപ്പിക്കുന്നു.വിജുവാണ് അവിടെ ശോഭിക്കുന്നത്.സൈമൻ വെറും കാഴ്ചക്കാരന് മാത്രമായി.രസകരമാണീ രംഗം.

   അര്ജ്ജുനന് മുതലാളി ഒരു ഡോക്ടറെ പെട്രോള് ഒഴിച്ച് കത്തിക്കുന്നുണ്ട്.ആ കേസന്വേഷണത്തില് സൈമണ്ന്റെ പിതാവുമുണ്ടായിരുന്നു. അവിടെ വച്ച് മുതലാളിയുടെ ഐ പാഡ് നഷ്ടപ്പെടുന്നു. അത്കിട്ടിയത് സൈമണ്ന്റെ പിതാവിനാണ്.എന്നാലത് ഹനുമാന് വിജു മോഷ്ടിച്ചിട്ടുണ്ടായിരുന്നു.അതിന്റെ പേരിലാണ് അര്ജ്ജുനന് മുതലാളിയുടെ ഗുണ്ടകള് സൈമണ്ന്റെ വീട് ആക്രമിക്കുന്നത്. സൈമണെത്തി ഗുണ്ടകളെ തുരത്തുന്നു.

   ഒരിക്കല് ദീപയുടെ ഡാന്സ് ക്ലാസ്സില് നിന്നും സുഗുണന്റെ കുട്ടിയെ തിരികെ വീട്ടുപടിക്കല് സൈമണ് ഇറക്കിവിട്ടതാണ്.പക്ഷെ കുട്ടിയെ കാണാതാവുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയത് മുരുകനാണെന്ന് സൈമണ് മനസ്സിലാകുന്നു.വിജയ് യുടെ ഒരു സിനിമയില് തീവ്രവാദിയെ വീട്ടില് തടങ്കലിലിട്ട് വിരലുകള് മുറിച്ച് രഹസ്യം പറയിപ്പിക്കുന്ന രംഗമുണ്ടല്ലോ.അതേ രീതിയിലാണ് മുരുകനെക്കൊണ്ട് സൈമണ് ആരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പറയിപ്പിക്കുന്നത്.ആര്ജ്ജവത്തോടെയാണ് തിരക്കഥാകൃത്തും സംവിധായകനും ഈ രംഗം ആവിഷ്കരിച്ചിരിക്കുന്നത്. തുടക്കത്തില് എന്താണ് സംവിധായകന് പറയാന് പോകുന്നത് എന്ന് ആശങ്കയുണ്ടാവുന്നുണ്ടെങ്കിലും പോകെ പോകെ അത് നേരിയ ആനന്ദത്തിന് കാരണമാകുന്നുണ്ട്.ആകാംക്ഷക്ക് കാരണമാകുന്നുണ്ട്.പ്രേക്ഷകര്ക്ക് വേണ്ടതും അതു തന്നെയാണ്.

   സുഗുണന്റെ കുട്ടിയെ, മറ്റൊരിടത്ത് തട്ടിക്കൊണ്ടുപോയവര് ഉപേക്ഷിക്കുന്നു.പോലീസുകാര് മുഖേന തിരികെ കുട്ടിയെ വീട്ടിലെത്തിക്കുന്നുണ്ടെങ്കിലും സൈമണ്റെ അന്വേഷണം അവസാനിക്കുന്നില്ല.വിജു പറയുന്നത് ആ ഐ പാഡില് കുറെ ഫോട്ടോകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നാണ്. അര്ജ്ജുനന് മുതലാളി കൊലപ്പെടുത്തിയ ആ ഡോക്ടറുടെ ഫോട്ടോയുമുണ്ടായിരുന്നു അതില്.ആ കൊല്ലപ്പെട്ട ഡോക്ടറിലേക്കാണ് പിന്നീട് അന്വേഷണം നീങ്ങുന്നത്.ആ ഡോക്ടര് അര്ജ്ജുനന് മുതലാളിയുടെ ആശുപത്രിയിലെ ഡോക്ടറായിരുന്നു.ആ ആശുപത്രിയില് നടക്കുന്ന ഭീകരതയെക്കുറിച്ച് ആ ഡോക്ടര്ക്ക് അറിയാമായിരുന്നു. അനധികൃതമായ അവയവ ശസ്ത്രക്രിയകളും അതിന്റെ കച്ചവടവുമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.

   സൈജു കുറുപ്പിന്റെ നൗഷാദും സൈമണോടൊപ്പം ചേരുന്നു. അവര് ഈ വിവരം സി.ഐ.അലക്സിനെ അറിയിക്കുന്നു.സി.ഐ അലക്സിനൊപ്പം അവര് അര്ജ്ജുനന് മുതലാളിയുടെ പാളയത്തിലേക്ക് തിരിക്കുന്നു.വെല്ലുവിളികള്.അവിടെ വച്ചാണ് സൈമണും കൂട്ടര്ക്കും മനസ്സിലാകുന്നത് സി.ഐ അലക്സും അര്ജ്ജുനന്മുതലാളിക്കൊപ്പമാണെന്ന്.ഫൈറ്റ് ഫൈറ്റോട് ഫൈറ്റ്. സി.ഐ അലക്സിനെ ഇങ്ങനെ മാറ്റിയെടുത്തതിലൊന്നും കുഴപ്പമില്ല.അത് പക്ഷെ ഏല്ക്കാതെ പോകുന്നതിന്ന് കാരണം ദിലീഷ് പോത്തന്റെ അവിടുത്തെ അഭിനയം ശരിയാകാതെ പോകുന്നതാണ്.

     അലക്സുള്പ്പെടെ, അര്ജ്ജുനന് മുതലാളി ഉള്പ്പെടെ എല്ലാവരും ജയിലിലാകുന്നു.അത് രസകരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാന്പഴക്കാലമല്ലേ എന്ന പാട്ട് ഒരു സാധാരണ പാട്ടായി എന്ന് മാത്രമല്ല അതിന്റെ രചനയില് ചില പാകപ്പിഴകളും സംഭവിച്ചിട്ടുണ്ട്.മലയാള ഗാനങ്ങളെ ഇഷ്ടപ്പെടുന്നവരെ കളിയാക്കുകയാണ് ഗാനരചന നിര്വഹിച്ചിരിക്കുന്ന ആള് ചെയ്തിരിക്കുന്നത്.അങ്ങനെയൊക്കെ ആണെങ്കിലും ഒരു നേരം പോക്കിന് കണ്ടിരിക്കാവുന്ന സിനിമയാണിത്.