കൃത്രിമം  എഞ്ചിനിൽ  ഘടിപ്പിച്ചിതായി ഫോക്സ് വാഗൻ : 430 കോടി ഡോളർ പിഴ നല്‍കും

കൃത്രിമം  എഞ്ചിനിൽ  ഘടിപ്പിച്ചിതായി ഫോക്സ് വാഗൻ : 430 കോടി ഡോളർ പിഴ നല്‍കും

വാഷിംഗ്ടൺ: ഡീസൽ കാറുകളിൽ മലിനീകരണ തോത് അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള എഞ്ചിനിൽ  ഘടിപ്പിച്ചിരുന്നതായി ഫോക്സ് വാഗൻ കമ്പനിയുടെ കുറ്റസമ്മതം. കൃത്രിമം നടത്തിയതിന് പിഴ ശിക്ഷയായി വിധിച്ച 430 കോടി ഡോളർ നൽകാൻ തയാറാണെന്നും ഫോക്സ് വാഗൻ അറിയിച്ചു. ആറ് ഉന്നത ഉദ്യോഗസ്ഥര്‍ കൃത്രിമം ഫോക്സ് വാഗണില്‍ നടത്തിയതില്‍ കുറ്റക്കാരാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി   കണ്ടെത്തി. 

ഓട്ടോമൊബൈൽ കമ്പനികൾക്ക് ചുമത്തുന്ന തുകയില്‍ ഏറ്റവും വലിയ പിഴശിക്ഷയാണിത്. ഫോഗ്സ് വാഗൻ കമ്പനിയിലെ 40 ഓളം ജീവനക്കാരൻ കൃത്രിമം നടത്തിയത് കണ്ടെത്താതിരിക്കാൻ തെളിവുകൾ നശിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. 

അമേരിക്കയിൽ  ഇറക്കിയ 590,000 ഓളം ഡീസൽ കാറുകളിലാണ്  കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ ഘടിപ്പിച്ചിരുന്നത്. എന്നാൽ കമ്പനി ആരോപണങ്ങളെ  ആദ്യം നിഷേധിച്ചെങ്കിലും കൃത്രിമം നടത്തിയതായി അന്വേഷണ സംഘം തെളിയിച്ചതോടെ ഫോക്സ് വാഗൻ കമ്പനി കുറ്റസമ്മതം നടത്തുകയായിരുന്നു.