ദുബായ് പോലീസിന്റെ പട്രോളിംഗ് ഇനി റോള്‍സ് റോയ്‌സിലും, ഓഡി ആര്‍ 8ലും

ദുബായ് പോലീസിന്റെ പട്രോളിംഗ് ഇനി റോള്‍സ് റോയ്‌സിലും, ഓഡി ആര്‍ 8ലും

ആഡംബരകാര്‍ പ്രേമികളെ എക്കാലവും അമ്പരിപ്പിക്കുന്നതാണ് ദുബായ് പോലീസിന്റെ കാര്‍ ശേഖരം. ഇപ്പോഴിതാ അഞ്ചോളം അത്യാഡംബര കാറുകള്‍ കൂടി എത്തുകയാണ് ഈ ശ്രേണിയിലേക്ക്. റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് എഎംജി ജിടി ആര്‍, മക്ലാറന്‍ 720 എസ്, ഓഡി ആര്‍ 8, നിസാന്‍ പട്രോള്‍ എന്നിവയാണ് പുതുതായി ശേഖരത്തില്‍ എത്തിയത്.

ദുബൈ മോേട്ടാര്‍ ഷോയില്‍ പെലീസിെന്റ വണ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ജെബിആര്‍, ബുര്‍ജ് അല്‍ അറബ്, ജുമൈറ എന്നിവിടങ്ങളിലാണ് ഈ വാഹനങ്ങള്‍ സേവനമനുഷ്ഠിക്കുക. ദുബൈ പൊലീസിന്റെ പക്കലുള്ള ഇലക്ട്രിക് കാര്‍ ബിഎംഡബ്ലിയൂ ഐ ത്രിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

അത്യാധുനിക സാേങ്കതിക വിദ്യ ഉപയോഗിക്കുന്ന ഈ വാഹനങ്ങളില്‍ മികച്ച കാമറകളും കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടറുകളുമുണ്ടെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. 

Smart, Secure, Together ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായാണ് ഓരോ തവണയും ഇത്രയധികം ബ്രാന്‍ഡി ന്യൂ കാറുകള്‍ അവതരിപ്പിക്കുന്നത്.