വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് മറക്കാനാകാത്ത സമ്മാനം നല്‍കി സോഹന്‍ റോയ്‌

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് മറക്കാനാകാത്ത സമ്മാനം നല്‍കി സോഹന്‍ റോയ്‌

കൊച്ചിയിലാണ് ഈ സംഭവം ഏതൊരാളുടേയും ജീവിതത്തില്‍ മറക്കാനാകാത്ത ഒന്നാണ് വിവാഹ വാര്‍ഷികം .ഇങ്ങനെ 25-ാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്തൊരു സുവർണ സമ്മാനം നൽകുകയാണ് നിർ‌മാതാവ് സോഹൻറോയ്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ റോള്‍സ് റോയ്സ് കള്ളിനനാണ് ഭാര്യയ്ക്ക് സോഹൻറോയ് സമ്മാനമായി നൽകാൻ ഒരുങ്ങുന്നത്.

ഇപ്പോള്‍ ബുക്കുചെയ്ത് കാര്‍ 25-ാം വിവാഹ വാര്‍ഷിക ദിവസമായ ഡിസംബര്‍ 12 ന് ഡെലിവര്‍ ചെയ്യുമെന്ന് സോഹൻറോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ കള്ളിനനായിരിക്കും തന്റേത് എന്നാണ് സോഹന്‍ റോയ് പറയുന്നത്.


ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ 'കള്ളിനന്‍ ഡയമണ്ടി'ല്‍ നിന്നാണു പുത്തന്‍ എസ് യു വിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. വില 3.25 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.15 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമ്ബോള്‍ നികുതിയടക്കം ഇരട്ടിവിലയാകും). ഗോസ്റ്റിനും ഫാന്റത്തിനും ഇടയിലാണു വിലനിലവാരം. 563 ബിഎച്ച്‌പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. 54 സെന്റിമീറ്റര്‍ വരെ ജലനിരപ്പിലും കള്ളിനന്‍ കുലുങ്ങില്ല. റോഡ് സാഹചര്യമനുസരിച്ച്‌ ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.


ആറടിപ്പൊക്കമാണു കളളിനന്. ഉള്ളിലെ സ്ഥലസൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4-സീറ്റ്, 5-സീറ്റ് ഓപ്ഷനുകളില്‍ കിട്ടും. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.