നിസാന്‍ കിക്ക്സിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കും

നിസാന്‍ കിക്ക്സിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കും

നിസാന്‍ കിക്ക്സിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കും. നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയായ കിക്സിന്റെ ബുക്കിങ് ആണ് ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നത്. 50,000 രൂപ സ്വീകരിച്ചായിരിക്കും പ്രീ ബുക്കിങ് ആരംഭിക്കുക. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കമ്പനി നടത്തിയേക്കാനും തീരുമാനം.  9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്ന ഈ പുതിയ മോഡല്‍ 2019 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിസാന്‍ കിക്ക്സിന് അകത്തളത്തിന് മാറ്റുകൂട്ടുന്നതിനായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീലും ഒരുക്കുന്നുണ്ട്. അതായത്, ഈ മോഡല്‍ ആഗോളതലത്തില്‍ വില്‍പ്പന ആരംഭിച്ചെങ്കിലും ഏറെ പ്രത്യേകതകളുമായാണ് ഇതിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തുന്നത്. 

കൂടാതെ, 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും കിക്സ് ലഭിക്കുക. പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കുമേകും. മാത്രമല്ല, 17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടുന്നതാണ്. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്സും ഒരുക്കും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് ബോഡിയിലുടനീളമുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്.