രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെന്‍സ്

രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെന്‍സ്

മുംബൈ: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ വീണ്ടും ഒന്നാമതെത്തി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബെന്‍സ് ഈ നേട്ടം കൈവരിക്കുന്നത്. 2018ല്‍ 15,330 യൂണിറ്റ് ബെന്‍സുകളാണ്  ഇന്ത്യയില്‍ വിറ്റത്. 2016-ല്‍ 13,231 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 15.86 ശതമാനം വര്‍ദ്ധനവുണ്ടായി. 

ബെന്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ മുഖ്യ എതിരാളികളാണ് ബിഎംഡബ്ല്യു. 2018 ല്‍ അവര്‍ വിറ്റഴിച്ചത് 9800 യൂണിറ്റുകളായിരുന്നു. ഓടി 7876ഉം ജാഗ്വര്‍ 3954 ഉം യൂണിറ്റുകള്‍ വിറ്റു.