മാരുതി സുസുക്കി വിവിധ മോഡല്‍ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുന്നു

 മാരുതി സുസുക്കി വിവിധ മോഡല്‍ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുന്നു

കൊച്ചി : മാരുതി സുസുക്കി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിവിധ മോഡല്‍ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്. മാത്രമല്ല,  എത്ര ശതമാനം വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചിട്ടില്ല. 

കൂടാതെ, 2019 ജനുവരി മുതലാകും ഇതിന്റെ വില ഉയരുക. അതായത് അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ന്നതുമാണ് വില കൂട്ടാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഓരോ മോഡലുകള്‍ക്കും വ്യത്യസ്ഥമായ നിരക്കിലായിരിക്കും വില വര്‍ദ്ധനയെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയുന്നു.