കുത്തൊഴുക്കുള്ളൊരു പുഴ കടക്കാന്‍ മഹീന്ദ്ര ഥാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങൾ

കുത്തൊഴുക്കുള്ളൊരു പുഴ കടക്കാന്‍ മഹീന്ദ്ര ഥാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങൾ

മഹീന്ദ്ര ഥാര്‍ - ഓഫ് റോഡ് ഡ്രൈവിങ് പ്രേമികളുടെ പ്രിയപ്പെട്ട വണ്ടി . കുത്തൊഴുക്കുള്ളൊരു പുഴ കടക്കാന്‍ മഹീന്ദ്ര ഥാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് . ഏത് പുഴയാണിതെന്ന് വ്യക്തമാല്ലെങ്കിലും ശക്തമായ മഴക്കാലത്താണ് ഇത് നടക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്.

പുഴ കടക്കാന്‍ ശ്രമിക്കുന്ന ഥാറിനെ ശക്തമായി ഒഴുകുന്ന പുഴവെള്ളത്തില്‍ ആദ്യം നിയന്ത്രണം കിട്ടിയിരുന്നില്ല.

 ഒരുഘട്ടത്തില്‍ വാഹനം ഒഴുകിപ്പോവുമെന്ന് വരെ തോന്നിച്ചിരിന്നെങ്കിലും പിന്നിട് ഥാര്‍ ഈ അവസ്ഥ മറികടക്കുയായിരുന്നു. ടയര്‍ മുഴുവന്‍ മുങ്ങിയ നിലയിലായിരുന്നു ഥാര്‍ പുഴയിലിറങ്ങിയതെങ്കിലും വളരെ പെട്ടന്ന് തന്നെ ഈ കടമ്പ മറികടക്കാന്‍ വാഹനത്തിന് കഴിഞ്ഞു.

 

 

ഓഫ് റോഡ് ഡ്രൈവിംഗില്‍ വളരെ പരിചയമുള്ളൊരാള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ സാധിക്കൂ. സാധാരണഗതിയിലുള്ള ഓഫ് റോഡ് അഭ്യാസങ്ങളിലോ മറ്റുമൊക്കെ ഏര്‍പ്പെടുന്ന വാഹനങ്ങളെ സഹായിക്കാന്‍ പുറമെയൊരു വാഹനം കൂടി കാണും.

 എന്നാലിവിടെ പുറമെ നിന്ന് ഒരു സഹായവും കൂടാതെയാണ് ഥാര്‍ പുഴ കടന്നത്. വലിയ രീതിയില്‍ രൂപമാറ്റം വരുത്തിയ ഥാറല്ല നമുക്ക് വീഡിയോയില്‍ കാണാനാവുന്നത്