വെറും 1000 രൂപയ്ക്ക് എക്കോസ്പോര്‍ട്ട് ബുക്ക്‌ ചെയ്യാം

 വെറും 1000 രൂപയ്ക്ക് എക്കോസ്പോര്‍ട്ട് ബുക്ക്‌ ചെയ്യാം

എക്കോസ്പോര്‍ട്ട് ബുക്ക്‌ ചെയ്യാന്‍ വമ്പിച്ച ഓഫര്‍ നല്‍കിയിരിക്കുകയാണ് ആമസോണ്‍.നവംബര്‍ അഞ്ചിന് ആമസോണ്‍ വഴി ഓണ്‍ലൈന്‍ ബൂക്കിംഗ് ആരംഭിക്കും. പതിനായിരം രൂപ നല്‍കുന്ന ആദ്യത്തെ 123 ഉപഭോക്തക്കള്‍ക്കാണ് ആമസോണിളൂടെ വാഹനം ബുക്ക്‌ ചെയ്യാനാകുക. 24 മണിക്കൂര്‍ ആണ് ബുക്കിംഗ് സമയം. 7.5 മുതല്‍ 11 ലക്ഷം വരെയാകും വാഹനത്തിന്‍റെ എക്സ്ഷോറൂം വില.

രൂപത്തിലെ മിനുക്കുപണികള്‍ക്കൊപ്പം പുതിയൊരു 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമ്പിയന്‍റ് , ട്രെന്‍റ് പ്ലസ്‌ , ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളില്‍ പുതിയ എക്കോസ്പോര്‍ട്ട് പുറത്തിറങ്ങും. വലിയ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലാമ്പും പുതിയ വീതിയേറിയ ഹെക്സാഗണല്‍ ഗ്രില്ല്, പുതുക്കിയ ബമ്പറും ,പരന്ന ഫോഗ് ലാമ്പുകളും ഒക്കെച്ചേര്‍ന്ന പുതു രൂപമാണ്‌ വാഹനത്തിന്.പുത്തന്‍ അലോയ് വീലുകള്‍, പിന്നിലെ സ്പെയര്‍ വീലിന്‍റെ കവറിലെ മാറ്റം, ടെയില്‍ ലൈറ്റിലെ മാറ്റം തുടങ്ങിയവ പ്രത്യേകതകളാണ്.ടാറ്റ നെക്സോണ്‍, മാരുതി സുസുകി ബ്രെസ എന്നിവയാണ് എക്കോസ്പോര്‍ട്ടിന്‍റെ പ്രധാന എതിരാളികള്‍.

പുതിയ മൂന്ന് സിലിണ്ടര്‍ 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ്‌ പെട്രോള്‍ എന്‍ജിന്‍ 120 ബി.എച്ച്.പി കരുത്തും 150 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.1.5 ലിറ്റര്‍ ടി.ഡി.സി.ഐ ഡീസല്‍ എന്‍ജിനില്‍ മാറ്റമില്ല . പുതിയ മാറ്റങ്ങളോടെ കൂടുതല്‍ അഴകുള്ളതും കരുത്തുള്ളതും ആധുനികവുമായ വാഹനമായി എക്കോസ്പോര്‍ട്ട് മാറിയിട്ടുണ്ട്.

ഉയര്‍ന്ന മോഡലുകളില്‍ സിങ്ക് മൂന്ന് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഇഞ്ച്‌ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.കുറഞ്ഞ മോഡലുകളില്‍ 6.5 ഇഞ്ച്‌ സ്ക്രീനാണുള്ളത്.വോയ്സ് കമാന്‍ഡ് സംവിധാനവും ,ഡിജിറ്റല്‍ ഡിസ്പ്ലേയോടുകൂടിയ ക്ലൈമറ്റിക് കണ്‍ട്രോള്‍ എ.സിയും ,6 എയര്‍ ബാഗുകളുമുണ്ടിതിന്. എ.ബി.എസ്. സംവിധാനമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.