ബജാജ് പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തി

ബജാജ് പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തി

ബജാജ് പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തി. എബിഎസ് സുരക്ഷാ സംവിധാനത്തോടെ ബജാജിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് പള്‍സര്‍ എന്‍എസ്-160 ആണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്‌. വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പള്‍സര്‍ എന്‍എസ്-160 സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ സംവിധാനമാകും നല്‍കുക. 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്‌പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും എന്‍ജിന്‍ സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ 5 സ്പീഡാണ്. എന്‍എസ്-160ന് 135 കിലോഗ്രാം ആണ് ഭാരം. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ. എന്‍എസ്160-യുടെ ഡല്‍ഹി എക്‌സ് ഷോറൂം വില 82,624 രൂപയാണ്.