യമഹാ മോട്ടോഴ്സിന്റെ നിര്‍മ്മാണം 34 വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു കോടിയിലെത്തി

 യമഹാ മോട്ടോഴ്സിന്റെ നിര്‍മ്മാണം 34 വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു കോടിയിലെത്തി

യമഹാ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ എത്തി 34 വര്‍ഷം പിന്നിടുമ്പോള്‍ കമ്പനിയുടെ നിര്‍മാണം ഒരു കോടിയിലെത്തിയിലെത്തി നില്‍ക്കുകയാണ്. ഒരു കോടി വാഹന മാര്‍ക്കറ്റ് കമ്പനി പുറത്തുവിട്ടത് ചെന്നൈ പ്ലാന്റില്‍ പ്രത്യേകമായി നടന്ന ചടങ്ങില്‍ യമഹ fzs-fiv30 മോഡല്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു. 77.88 ലക്ഷം മോട്ടോര്‍സൈക്കിളുകളും 22.12 ലക്ഷം സ്‌കൂട്ടറുകളുമാണ് ഒരു കോടി യൂണിറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 80 ശതമാനം വാഹനങ്ങളും നിര്‍മിച്ചത് സുരജ്പൂരിലും ഫരിദാബാദിലുമാണ്. 

നിലവില്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മ്മിച്ചത് 20 ശതമാനം മാത്രം വാഹനങ്ങളാണ്. 1985 മുതലാണ് യമഹാ മോര്‍ട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ത്യയില്‍ യമഹാ മോര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം ഉള്ളത് സുരജ്പൂര്‍, ഫരിദാബാദ്, ചെന്നൈ തുടങ്ങി മൂന്ന് കേന്ദ്രങ്ങളിലാണ്. 1999 വരെ 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് യമഹ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2012 ല്‍ ഇത് 50 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. യമഹയുടെ ജനപ്രിയ വാഹനം ഫസീനോ സ്‌കൂട്ടറും fz സീരീസ് ബൈക്കുകളുമാണ്.