ഇ​റാ​ക്കി​ല്‍ അ​ഷു​റ ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 31 മരണം

ഇ​റാ​ക്കി​ല്‍ അ​ഷു​റ ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 31 മരണം


ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍ അ​ഷു​റ ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 31 പേ​ര്‍ മ​രി​ച്ചു. നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ക​ര്‍​ബാ​ള​യി​ലെ ഷി​യ മു​സ്ലീം പ​ള്ളി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​റാ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അറിയി​ച്ചു.

അ​ഷു​റ ദി​ന​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ക​ര്‍​ബാ​ള​യി​ലെ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​ ത​ക​ര്‍​ന്നു​വീ​ണ​തോ​ടെ ആ​ളു​ക​ള്‍ ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു. ഇ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ച​തെന്ന് അധികൃതര്‍ അറിയിച്ചു.