ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം

ലണ്ടന്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം. ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

ചൊവ്വാഴ്ചയാണ് പ്രതിഷേധമുണ്ടായത്.  സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നും സമാനരീതിയിലുള്ള ആക്രമണം ഇവിടെ നടന്നിരുന്നു. പാക്ക് അധീന കശ്മീരിലെ പതാകകളുമായി 'സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം. ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സ്വീകരിക്കാനാവില്ലെന്ന് ട്വീറ്റിനോട് പ്രതികരിച്ച് ലണ്ടനിലെ മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു.