ഉപതിരഞ്ഞെടുപ്പിൽ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ. ജോസഫ്.

ഉപതിരഞ്ഞെടുപ്പിൽ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ. ജോസഫ്.


പാലാ : ഉപതിരഞ്ഞെടുപ്പിൽ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ. ജോസഫ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കായി ജോയ് എബ്രഹാമിനെയും മോന്‍സിനെയും ചുമതലപ്പെടുത്തിയെന്നും ജോസഫ് പറഞ്ഞു.

പാലായിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച പി.ജെ. ജോസഫിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ തുടരുകയാണ്. ജോസഫ്-ജോസ് പക്ഷം നേതാക്കളെ ഒരുമിച്ചിരുത്തി പ്രശ്ന പരിഹാരത്തിനാണ് ശ്രമം. ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫുമായും ജോയ് എബ്രഹാമുമായും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും ഇന്ന് വൈകിട്ട് വീണ്ടും ചർച്ച നടത്തും