തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ഗതാഗതം  തടസപ്പെട്ടു

തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ഗതാഗതം  തടസപ്പെട്ടു

കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റയില്‍വേ ട്രാക്കില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. രാവിലെ ഒമ്പതരയോടെ പാളത്തില്‍ പരിശോധന നടത്തുകയായിരുന്ന ട്രാക് മാനാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ഗതാഗതം തടഞ്ഞു. മാവേലി, ജയന്തി ജനത, ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. റയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണി നടത്തിയതിനുശേഷം പത്തേമുക്കാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു. സുരക്ഷയെ കരുതി വേഗം കുറച്ചാണ് ഈ ഭാഗത്തുകൂടി ട്രെയിന്‍ കടത്തിവിടുന്നത്.