ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം; മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം; മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിനായി തിങ്കളാഴ്ചക്കകം മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ദേവസ്വംബോര്‍ഡ് കമ്മീഷണറെ നേരിട്ട് നിയമിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ്
ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചിന്റെ നടപടി. 

അഡീഷണല്‍ സെക്രട്ടറി റാങ്ക് ഉള്ള മൂന്നു ഉദ്യോഗസ്ഥരുടെ പേരുകള്‍ തിങ്കളാഴ്ചക്കകം സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടിക പരിശോധിച്ച് പുതിയ കമ്മീഷണറെ സുപ്രീംകോടതി നിയമിക്കും.