ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചുകോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീ പടര്‍ന്നത്. കൃത്യസമയത്ത് തീ അണച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപമുള്ള മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് ഇന്ധനവുമായി പോയ ചരക്ക് വണ്ടിയാണ് അപകടത്തില്‍പെട്ടത്. ചോര്‍ന്നു പോയ ഇന്ധനത്തിലേക്ക് വൈദ്യുതി ലൈനിലെ തീപ്പൊരിയില്‍ നിന്ന് തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.