മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി യു.ഡി.എഫ് നേതാക്കള്‍ രംഗത്ത്

 മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി യു.ഡി.എഫ് നേതാക്കള്‍ രംഗത്ത്

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി യു.ഡി.എഫ് നേതാക്കള്‍ രംഗത്ത്. അതായത്, കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെ.മുരളീധരന്‍ രംഗത്ത് എതത്ിയിരിക്കുന്നു. കൂടാതെ, കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ലെന്നും സി.പി.എമ്മിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. 

മാത്രമല്ല, കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, യാത്രക്ക് ആളെക്കൂട്ടാനാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. മുല്ലപ്പള്ളിയുടെ ഉപദേശം കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഭരണ, പ്രതിപക്ഷ കക്ഷികളായി തുടരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.