എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നത് സ്പീക്കറല്ല തീരുമാനിക്കേണ്ടത്: പി.സി ജോര്‍ജ്

എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നത് സ്പീക്കറല്ല തീരുമാനിക്കേണ്ടത്: പി.സി ജോര്‍ജ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിന് എതിരായി പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ താന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സ്പീക്കറല്ല തീരുമാനിക്കേണ്ടതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തനിക്കെതിരെ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ട് പി.കെ ശശിക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ല. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീട് നിയമസഭ കണ്ടിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് കന്യാസ്ത്രീ പീഡന പരാതിയുമായി എത്തിയത്. താന്‍ നേരത്തേ പറഞ്ഞത് ശരിയെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധിയോടെ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. 

കന്യാസ്ത്രീക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്റെ സമന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിക്കുമ്ബോള്‍ അതിനു മറുപടി പറയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.