പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍-യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍-യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു


ന്യുഡല്‍ഹി: യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ കേസെടുത്തു. ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ രോഹിത് സിങ് തോമാറിനെ ഡെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. 

ഡെല്‍ഹി ഉത്തംനഗറിറലുള്ള ഒരു സ്വകാര്യ ഓഫീസിനകത്തുവെച്ചാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദിച്ചത്. രോഹിത്ത് യുവതിയുടെ മുടിയില്‍ കുത്തിപിടിക്കുന്നതും വലിച്ചിഴച്ച് മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സെപ്തംബര്‍ രണ്ടിനാണ് പുറത്ത് വന്നത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

യുവാവിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ് നിര്‍ദ്ദേശിച്ചിതിനുപിന്നാലെയാണ് ഡെല്‍ഹി  പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 21-കാരനായ രോഹിത് അടുത്തിടെയാണ് ഡെല്‍ഹി  യിലെ ബി.പി.ഒ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അതേസമയം, രോഹിത് എന്തിനാണ് യുവതിയെ മര്‍ദിച്ചതെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.