അനുഷ്ക ചീത്ത പറഞ്ഞ  അര്‍ഹാന്‍ സാധാരണക്കാരനല്ല !

അനുഷ്ക ചീത്ത പറഞ്ഞ  അര്‍ഹാന്‍ സാധാരണക്കാരനല്ല !
റോഡില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിച്ചതിനു ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട്ട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ കോലി ശകാരിച്ച ആ യുവാവ് മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ്.അതിലുമുപരി അനുഷ്ക സിനിമയിലെത്തും മുന്‍പ് തന്നെ ബോളിവുഡും ആയി അര്‍ഹാന് ബന്ധമുണ്ട്.
1996 ല്‍ പുറത്തിറങ്ങിയ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പം അര്‍ഹാന്‍ വേഷമിട്ടു.
റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച ഒരു യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിച്ച വീഡിയോ വൈറലായിരുന്നു. വിരാട് കോലിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് അനുഷ്‌കയെയും കോലിയെയും അഭിനന്ദിച്ചും ശകാരിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. താന്‍ ക്ഷമ ചോദിച്ചിട്ടും കോലിയും അനുഷ്‌കയും വീഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചു.
താന്‍ വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ ദുഷിച്ച മാലിന്യമാണ് ആ വീഡിയോ പോസ്റ്റ് ചെയ്ത വിരാടിന്റെ മനസ്സില്‍ എന്നും അര്‍ഹാന്‍ പോസ്റ്റ് ചെയ്തു. കോലിക്കും അനുഷ്കക്കുമെതിരെ നിയമനടപടിയെടുക്കാന്‍ അര്‍ഹാനെ ഉപദേശിക്കുന്നവരും കുറവല്ല.
ഇക്കാര്യത്തില്‍ അനുഷ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.