അറിയാത്ത കഥയുമായി ഹിഡണ്‍ ഫിഗേഴ്‌സ്...

അറിയാത്ത കഥയുമായി ഹിഡണ്‍ ഫിഗേഴ്‌സ്...

നായകന്മാരുടെ ആധിപത്യം നിറഞ്ഞ സിനിമകള്‍ക്കിടയില്‍ നായികമാരുടെ വെല്ലുവിളി 'ഹിഡണ്‍ ഫിഗേഴ്സ്' പ്രദര്‍ശനത്തിനെത്തുന്നു. തിയോഡര്‍ മെല്‍ഫി സംവിധാനം ചെയ്യുന്ന ചിത്രം നാസയുടെ സ്പെയ്സ് മിഷന്‍ വിജയിപ്പിക്കാനാവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ നിയോഗിക്കപ്പെട്ട ഒരു സംഘം ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകളുടെ കഥ പറയുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു.

മാര്‍ഗട് ലീ ഷെറ്റര്‍ലിയുടെ 'ഹിഡണ്‍ ഫിഗേഴ്‌സ്' എന്ന കഥയെ ആസ്പദമാക്കിയാണ് മെല്‍ഫി തന്റെ സിനിമയെടുക്കുന്നത്. 1969 അപ്പോളോ 11 മിഷനില്‍ പ്രവര്‍ത്തിച്ച മൂന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ വനിതകളുടെ ജീവിതകഥയാണ് 'ഹിഡണ്‍ ഫിഗേഴ്‌സില്‍' വരച്ചുകാട്ടുന്നത്. ഒരു ചാന്‍സുകൊണ്ട് തങ്ങളെന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഇവര്‍ നടത്തിയ കഷ്ടപ്പാടുകള്‍ കണ്ടറിയാനുള്ള അവസരം കൂടിയാണ് മെല്‍ഫിയുടെ ചിത്രം.

തിയോഡര്‍ മെല്‍ഫിക്കൊപ്പം ആലിസണ്‍ സ്‌കോഡര്‍ തിരക്കഥയെഴുതിയ ഹിഡണ്‍ ഫിഗേഴ്സില്‍ തെരാജി പി ഹെന്‍സണ്‍, ഒക്ടാവിയ സ്‌പെന്‍സര്‍, ജനെല്ലി മൊനെ,കെവിന്‍ കോസ്റ്റ്‌നെര്‍,ക്രിസ്റ്റണ്‍ ഡന്റ്‌സ്,ജിം പാര്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാന്‍ഡി വാക്കര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന 'ഹിഡണ്‍ ഫിഗേഴ്‌സ്' 2017 ജനുവരി 13ന് 20th സെഞ്ച്വറി ഫോക്‌സ് തിയേറ്ററുകളിലെത്തും.